Latest NewsSaudi ArabiaInternationalGulf

ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി സൗദി കിരീടാവകാശി

ജിദ്ദ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച്ച നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ജിദ്ദയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ ഇരു നേതാക്കളും ചർച്ച ചെയ്തു. ആഗോള സമാധാനം, സ്ഥിരത തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ചർച്ചകൾ നടന്നു. ജിദ്ദ അൽസലാം കൊട്ടാരത്തിൽ വെച്ചാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫ്രഞ്ച് പ്രസിഡന്റിനെ വരവേറ്റത്.

Read Also: സിലബസ് പരിഷ്‌കരണത്തില്‍ പാഠ്യേതര വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കും: മന്ത്രി വി ശിവന്‍കുട്ടി

ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ എന്നിവരുമായും സൽമാൻ രാജകുമാരൻ ചർച്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ പങ്കാളിത്തവും പുതിയ സംഭവവികാസങ്ങളെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

Read Also: പഴയ സർക്കാർ ഉദ്യോഗസ്ഥരെയും പട്ടാളക്കാരെയും താലിബാൻ കൊല്ലുന്നു : അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button