KeralaLatest NewsNews

സിലബസ് പരിഷ്‌കരണത്തില്‍ പാഠ്യേതര വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കും: മന്ത്രി വി ശിവന്‍കുട്ടി

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ക്കും പഠനത്തില്‍ മുന്തിയ പരിഗണന നല്‍കണം

തിരുവനന്തപുരം: കുട്ടികളുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രബോധം വളര്‍ത്തുന്നതിനും ഉതകുന്ന തരത്തില്‍ പാഠ്യേതര വിഷയങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കി സിലബസ് പരിഷ്‌കരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ദേശീയ ഊര്‍ജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെയും കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Read Also : സന്ദീപിന്റെ കൊലപാതകം: പലര്‍ക്കും മുന്‍കൂട്ടി അറിയാമായിരുന്നു, നേതാക്കളുടെ പ്രസ്താവനകളില്‍ ദുരൂഹതയെന്ന് കെ സുരേന്ദ്രന്‍

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ക്കും പഠനത്തില്‍ മുന്തിയ പരിഗണന നല്‍കണം. സമൂഹവുമായി ഇഴുകിച്ചേരാനും കാര്‍ഷിക രംഗത്ത് ഇടപെടല്‍ നടത്താനും മണ്ണിന്റെ മണമറിഞ്ഞ് നല്ല മനുഷ്യന്റെ മുഖമാകുന്നതിനുമെല്ലാം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കണം.

ഈ രീതിയിലേക്ക് പാഠ്യരീതിയും മാറ്റപ്പെടേണ്ടതുണ്ട്. ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിദ്യാര്‍ത്ഥികളില്‍ അവബോധം പകരുന്നതിനും ഇതിനായി പ്രോത്സാഹനം നല്‍കുന്നതിനും വിദ്യാഭ്യാസ വകുപ്പ് ശ്രമങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button