ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രം. കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രത തുടരാന്‍ കേന്ദ്രം ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിയത്.
Read Also : പോപ്പ് ഫ്രാൻസിസ് ഗ്രീസിലെത്തി : അഭയാർത്ഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യും
കൊവിഡ് കേസുകള്‍ കൂടുതലുള്ള കേരളം, കര്‍ണാടക, തമിഴ്‌നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി സൂചനയുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംസ്ഥാനത്ത് ഒമിക്രോണ്‍ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈനും ഏഴ് ദിവസം സ്വയം നിരീക്ഷണവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണ്.
Post Your Comments