ThiruvananthapuramLatest NewsKeralaNattuvarthaNews

കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ് : അമ്മ മകനെ പീഡിപ്പിച്ചിട്ടില്ല, കേസ് അവസാനിപ്പിച്ച് കോടതി

പതിമൂന്നുകാരനായ മകനെ അമ്മ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചു കൊണ്ടാണ് കോടതി കേസ് അവസാനിപ്പിച്ചത്

തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. റിമാൻഡിലായിരുന്ന അമ്മയെ കുറ്റവിമുക്തയാക്കിയ കോടതി കേസ് നടപടികൾ അവസാനിപ്പിച്ചു. പതിമൂന്നുകാരനായ മകനെ അമ്മ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചു കൊണ്ടാണ് കോടതി കേസ് അവസാനിപ്പിച്ചത്. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്.

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പതിമൂന്നുകാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചിരുന്നു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി കുട്ടി ഉന്നയിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

Read Also:തയ്യാറാക്കാം വ്യത്യസ്ത രുചിയുള്ള പൈനാപ്പിൾ ദോശ

2020 ഡിസബംറിലാണ് കടയ്ക്കാവൂര്‍ സ്വദേശിനിയായ നാല് കുട്ടികളുടെ അമ്മയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13കാരനായ രണ്ടാമത്തെ മകൻ പിതാവിനോട് പറഞ്ഞതോടെയാണ് കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയത്. പിന്നീട് കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴും പീഡിപ്പിച്ചെന്ന മറുപടിയാണ് നൽകിയത്. തുടർന്നാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. എന്നാൽ മാതാവിനെതിരായ പരാതി വ്യാജമാണെന്നായിരുന്നു ഇളയ മകന്‍റെ നിലപാട്. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകുകയായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്.

കേസിൽ യുവതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്നാണ് കൗണ്‍സിലിംഗില്‍ വ്യക്തമായത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീലവിഡീയോ കാണുന്നത് വീട്ടുകാർ കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി കുട്ടി ഉന്നയിച്ചുവെന്നാണ് കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button