സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഗ്രൂപ്പ് ജേതാക്കളായി കേരളം ഫൈനല്‍ റൗണ്ടില്‍. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പോണ്ടിച്ചേരിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. മൂന്നു മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ് കേരളത്തിന്‍റെ ഫൈനല്‍ റൗണ്ട് പ്രവേശനം.
Also Read : കാമുകൻ മറ്റൊരു വിവാഹം ചെയ്തു, കണ്ണില്‍ ആസിഡ് ഒഴിച്ച് യുവതി: 27കാരി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഗ്രൂപ്പിലെ അവസാന യോഗ്യതാ മത്സരത്തില്‍ പോരിനിറങ്ങിയ പോണ്ടിച്ചേരിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കേരളം നിഷ്പ്രഭമാക്കി. നേരത്തേ ലക്ഷദ്വീപിനെ അഞ്ച് ഗോളുകള്‍ക്കും ആന്‍ഡമാനെ ഒമ്പത് ഗോളുകള്‍ക്കും കേരളം തകര്‍ത്തിരുന്നു. ഇതോടെ ഒമ്പത് പോയിന്‍റുമായി ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടില്‍ ഒന്നാമനായി കേരളം ഫൈനല്‍ റൗണ്ടിലേക്ക് കടന്നു. പോണ്ടിച്ചേരിക്കെതിരായ മത്സരത്തിലും കേരളത്തിനായിരുന്നു പൂര്‍ണ ആധിപത്യം. 21ാം മിനിറ്റില്‍ പെനാല്‍റ്റിയോടെ നിജില്‍ ഗില്‍ബര്‍ട്ട് ആണ് ആദ്യഗോള്‍ നേടിയത്. മൂന്ന് മിനിറ്റിനുളളില്‍ അര്‍ജുന്‍ ജയരാജിന്‍റെ രണ്ടാം ഗോള്‍. 54ാം മിനിറ്റില്‍ നൗഫലും 57ാം മിനിറ്റില്‍ ബുജൈറും പോണ്ടിച്ചേരിയുടെ ഗോള്‍വല ചലിപ്പിച്ചതോടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. പോണ്ടിച്ചേരിക്ക് വേണ്ടി മലയാളി താരം ആന്‍സന്‍ ആന്‍റോ ഒരു ആശ്വാസ ഗോളും നേടി.
Post Your Comments