KeralaLatest NewsNews

ഓരോ സാധാരണക്കാരനും പറയാനാഗ്രഹിച്ച കാര്യമാണ് ജയസൂര്യ തുറന്ന് പറഞ്ഞത്: കെ സുധാകരന്‍

തിരുവനന്തപുരം : കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ നടന്‍ ജയസൂര്യയെ അനുമോദിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഓരോ സാധാരണക്കാരനും പറയാനാഗ്രഹിച്ച കാര്യമാണ് ജയസൂര്യ പറഞ്ഞത്. നിരവധി കുടുബങ്ങളെയാണ് അപകടാവസ്ഥയിലായ റോഡുകള്‍ നിരാലംബരാക്കിയതെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

Read Also  :   ശൈത്യകാല അവധി: യുഎഇയിലെ സ്‌കൂളുകൾ 9 ന് അടയ്ക്കും

കുറിപ്പിന്റെ പൂർണരൂപം :  

കേരളത്തിലെ റോഡുകളിലൂടെ നിത്യവും യാത്ര ചെയ്യുന്ന ഓരോ സാധാരണക്കാരനും പറയാനാഗ്രഹിച്ച കാര്യമാണ് പ്രിയ നടൻ ജയസൂര്യ തുറന്നു പറഞ്ഞത്. നമ്മുടെ റോഡുകളിൽ നീളത്തിലും, വീതിയിലും, ആഴത്തിലുമുള്ള കുഴികൾ ഇതിനകം നിരവധി കുടുംബങ്ങളെ ആലംബമില്ലാത്തവരാക്കി കഴിഞ്ഞു. ഇതുപോലെ റോഡിൽ കുഴികളുണ്ടായിരുന്ന കാലം വി എസ് മുഖ്യമന്ത്രിയായപ്പോൾ തോമസ് ഐസക് റോഡിലെ കുഴികളുടെ കണക്കെടുക്കാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയ കാലഘട്ടമാണ്. അവിടെ നിന്നാണ് മികച്ച റോഡുകളും പാലങ്ങളും നിർമ്മിച്ച് ഉമ്മൻചാണ്ടി സർക്കാർ കേരളത്തിന്റെ മുഖം മാറ്റിയത്.

Read Also  :  നാഗാലാൻഡിലെ സിവിലിയൻ കൊലപാതകം : കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ബന്ധുത്വ നിയമനത്തിൽ ലഭിച്ച മന്ത്രി പദവിയും ഭാരിച്ച വകുപ്പുകളും, ക്യാമറാമാനെയും കൂട്ടിയുള്ള മിന്നൽ നാടക സന്ദർശനങ്ങൾക്ക് ഉപയോഗപ്പെടുത്താതെ, കേരളത്തിലെ റോഡുകളിലെ മരണക്കുഴികൾ അടച്ച് യാത്രക്കാരുടെ ജീവൻ രക്ഷിക്കുവാൻ പൊതുമരാമത്ത് മന്ത്രി തയ്യാറാകണം. എന്റെ മുഖവും, ക്യാമറയും എന്നതിൽ നിന്നും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളിലേക്ക് മന്ത്രിയുടെ അടിയന്തിര പരിഗണന മാറേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button