![](/wp-content/uploads/2021/12/gun.jpg)
നീലേശ്വരം: ഭീമനടിയിൽ നിന്ന് നാടൻ തോക്കും തിരകളും ചിറ്റാരിക്കൽ പൊലീസ് പിടികൂടി. ഇവ ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്നു. പൊലീസ് ഓട്ടോറിക്ഷക്ക് കൈകാണിക്കുന്നത് കണ്ട് ഉടമ തോക്ക് ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചിറ്റാരിക്കൽ എസ്.ഐ രവീന്ദ്രനും സംഘവും ചീർക്കയത്ത് ഓട്ടോ തടഞ്ഞുനിർത്തുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ തോക്കും തിരകളും ഉപേക്ഷിച്ച് ഓട്ടോറിക്ഷ യാത്രക്കാരൻ ഓടിരക്ഷപ്പെട്ടു.
Read Also : വടക്കാഞ്ചേരിയിൽ ഇൻവർട്ടറിൽ നിന്ന് തീ പിടിച്ച് വീട് കത്തിനശിച്ചു
തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയായ പുങ്കംചാൽ സ്വദേശിയാണ് തോക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Post Your Comments