![](/wp-content/uploads/2022/04/cannabis.jpg)
വർക്കല: വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു. വർക്കല ചാവടിമുക്ക് പൊയ്കവിള വീട്ടിൽ ജിബിന്റെ (24) വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദും സംഘവും ആണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് ജിബിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
പ്രിവന്റിവ് ഓഫീസർമാരായ സെബാസ്റ്റ്യൻ, ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺമോഹൻ, സജീർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സ്മിത എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
Post Your Comments