
ഇരിങ്ങാലക്കുട: മാരുതി ഓമ്നിയിൽ കടത്തുകയായിരുന്ന 48 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ. പാലക്കാട് ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി ചിറപ്പാടം രതീഷിനെയാണ് (37) മദ്യവുമായി ഇരിങ്ങാലക്കുട എക്സൈസ് അറസ്റ്റ് ചെയ്തത്.
പാലിയേക്കര ഭാഗത്ത് ദേശീയ പാതയിൽ നടത്തിയ പരിശോധനയിൽ, ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എ. അനീഷിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പാലക്കാട്, തൃശൂർ ജില്ലകളിലെ ബിവറേജ് ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങി കൂടിയ വിലയ്ക്ക് വില്പന നടത്തിവരുകയായിരുന്നു പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Also : ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ് : പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
പ്രിവന്റിവ് ഓഫീസർമാരായ പി.എം. ബാബു, ടി.എസ്. സുരേഷ് കുമാർ, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) കെ.കെ. വത്സൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.എം. ജോസഫ് ടി.ആർ. രാകേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Post Your Comments