MalappuramNattuvarthaLatest NewsKeralaNews

പേരക്കുട്ടിയുടെ മരണം താങ്ങാനാവാതെ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ലുള്ളക്കുട്ടിയാണ് ഹാജി(65) ആണ് മരിച്ചത്.

മലപ്പുറം: പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ച വിവരം അറിഞ്ഞെത്തിയ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ലുള്ളക്കുട്ടിയാണ് ഹാജി(65) ആണ് മരിച്ചത്. അബ്ലുള്ളക്കുട്ടിയുടെ മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി ഷഹനാദ്(20) കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചിരുന്നു.

പേരക്കുട്ടിയുടെ മരണവിവരം അറിഞ്ഞ് മുന്നിയൂർ പാറക്കടവിലുള്ള മകളുടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടി ഹാജി കുഴഞ്ഞുവീണത്. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

Read Also : കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ് : അമ്മ മകനെ പീഡിപ്പിച്ചിട്ടില്ല, കേസ് അവസാനിപ്പിച്ച് കോടതി

വെള്ളിയാഴ്ച രാത്രി ചെമ്മാട്-കോഴിക്കോട് റോഡിൽ ദുബായ് ഗോൾഡ് സൂക്കിന് സമീപത്തുവെച്ചാണ് ഷഹനാദ് ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. മുന്നിയൂരിൽ ബേക്കറി ജീവനക്കാരനായിരുന്ന ഷഹനാദ്, ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ മരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button