ThiruvananthapuramLatest NewsKeralaNattuvarthaNews

കൊലയാളികളെ സർക്കാർ സംരക്ഷിക്കുന്നു : കെ സി വേണുഗോപാൽ എം പി

തിരുവനന്തപുരം : ആദിവാസികളെയും പാവപ്പെട്ടവരെയും സംരക്ഷിക്കാനല്ല കൊല്ലുന്നവനെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ കോടികൾ ചിലവഴിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. വിലക്കയറ്റത്തിനും പണപെരുപ്പത്തിനുമെതിരെ കോൺഗ്രസ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാമ്പയിന്റെ രണ്ടാം ദിവസം നടന്ന ആദിവാസി ദളിത് സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ 20000 ആദിവാസികൾക്കു വീടുവച്ചു നൽകാൻ കഴിയാത്ത സർക്കാരാണ് ഒരു ലക്ഷം കോടിയുടെ സിൽവർ ലൈനുമായി ഇറങ്ങിയിരിക്കുന്നത് . ജനവിരുദ്ധതയുടെ കാര്യത്തിൽ പിണറായി സർക്കാർ മോദി സർക്കാരിന് പഠിക്കുകയാണ്. ആദിവാസികളെ ചൂഷണം ചെയ്യുന്ന പാർട്ടി യായി സി പി എം മാറിയിരിക്കുകയാണ്. പോളിറ്റ് ബ്യൂറോയിൽ ഒരു ദളിതനെ ഉൾപ്പെടുത്താൻ സിപിഎം ഇതുവരെ തയാറായിട്ടില്ല. ആദിവാസി,ദലിത് പട്ടിക വിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിൽ കേരളത്തിലെ കോൺഗ്രസീനും വീഴ്ച്ച ഉണ്ടായിട്ടുണ്ട് . അതേ സമയം ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇക്കാര്യത്തിൽ കോൺഗ്രസ്‌ ഏറെ മുന്നിലാണ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ കാർഗെ അടക്കമുള്ള നേതാക്കൾ ഇതിന്റെ തെളിവാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button