തിരുവനന്തപുരം: കോവിഡ് പ്രതിരോധവാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ പേരുവിവരം പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞിട്ട് പിന്നീട് നിലപാട് തിരുത്തി വാക്സിൻ എടുക്കാത്തവരുടെ എണ്ണം മാത്രം പുറത്തുവിട്ട മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് സംവിധായകൻ അലി അക്ബർ. നട്ടെല്ല് ചന്തയിൽ കിട്ടില്ലെന്ന് അലി അക്ബർ മന്ത്രിയുടെ പേരെടുത്ത് പറയാതെ പരോക്ഷമായി വിമർശിച്ചു. ‘വാക്സിനെടുക്കാ ത്തവരുടെ പേര് പറയും,, അയ്യേ പറ്റിച്ചേ. എണ്ണം പറയാം, നട്ടെല്ല് അത് ചന്തയിൽ കിട്ടില്ല, സഖാവെ, സഖാക്കളെ’ അലി അക്ബർ ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:‘ചൈന ആർജ്ജിക്കുന്ന ശക്തിയുടെ പ്രത്യാഘാതങ്ങൾ ഭയങ്കരമായിരിക്കും’ : ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിൽ എസ്.ജയശങ്കർ
അതേസമയം, സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് സർക്കാർ ഇന്നലെയാണ് പുറത്തുവിട്ടത്. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് വാക്‌സിൻ എടുത്താത്തതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വാക്‌സിൻ എടുക്കാത്തവരുടെ കണക്കുകളാണ് പുറത്തുവിട്ടത്. വാക്‌സിൻ എടുക്കാത്ത 1707 പേരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്സീൻ എടുത്തിട്ടില്ല. ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ല. വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സീനെടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്സീൻ സ്വീകരിച്ചവരാണ്. വാക്‌സിനെടുക്കാത്തവർ കൂടുതലും മലപ്പുറത്താണ്. കുറവ് വയനാടും.
കോവിഡ് പ്രതിരോധവാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ പേരുവിവരം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ആദ്യം അറിയിച്ചിരുന്നു. വാക്സിൻ എടുക്കാത്തവരെ സമൂഹം തിരിച്ചറിയണം എന്നായിരുന്നു മന്ത്രി പറഞ്ഞത്. പേരുവിവരം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും എത്രപേരുണ്ടെന്നു മാത്രമാകും പ്രസിദ്ധീകരിക്കുകയെന്ന് മന്ത്രി പിന്നീട് തിരുത്തി.
Post Your Comments