തിരുവനന്തപുരം : വർഗീയത പടർത്താനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. സംഘടന വളരാൻ വർഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവർ എന്നാൽ കേരളത്തിൽ അത് നടക്കില്ലെന്നും ഇടതുപക്ഷ ധാര ഉയർന്ന് നിൽക്കുന്ന നാടാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read : മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി‘
ഹലാൽ വിവാദത്തിന്റെ പേരിൽ വർഗീയത പരത്തുകയാണ്. ആ ഭക്ഷണരീതി പണ്ടേ ഉണ്ട്. പാർലമെന്റിലെ ഭക്ഷണത്തിലും ഹലാൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ അതിന്റെ പേരിൽ വർഗീയ മുതലെടുപ്പിനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു.
പി കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സമൂഹത്തെ അട്ടിമറിക്കാൻ ബോധപൂർവ്വം ശ്രമം നടത്തുന്നു ,ബി ജെ പിക്ക് വളരാൻ അവസരം ഒരുക്കുന്ന അവസരവാദ നിലപാട് കോൺഗ്രസ്സ് സ്വീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments