MalappuramNattuvarthaLatest NewsKeralaNews

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​ദ്യ വി​ല്‍​പ​ന : യുവാവ് അറസ്റ്റിൽ

കാ​യം​കു​ളം കീ​രി​ക്കാ​ട്​ രാ​ഹു​ലി​നെ​യാ​ണ്​ (26) പി​ടി​കൂ​ടി​യ​ത്

വ​ളാ​ഞ്ചേ​രി: ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​ദ്യ വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വ് അറസ്റ്റിൽ. കാ​യം​കു​ളം കീ​രി​ക്കാ​ട്​ രാ​ഹു​ലി​നെ​യാ​ണ്​ (26) പി​ടി​കൂ​ടി​യ​ത്. വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ആണ് പ്രതിയെ പി​ടികൂടിയത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ത​വ​നാ​ട് മാ​ട്ടു​മ്മ​ല്‍ വെ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍​ നി​ന്ന്​ 15 മ​ദ്യ​ക്കു​പ്പി​ക​ളും പി​ടി​ച്ചെ​ടു​ത്തു. മ​ദ്യ വി​ല്‍​പ​ന​ക്ക്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ബി​വ​റേ​ജ​സി​ല്‍ ​നി​ന്ന് പ​ല​ത​വ​ണ​യാ​യി വാ​ങ്ങി ഉ​യ​ര്‍​ന്ന വി​ല​യ്​​ക്ക് മ​ദ്യം ന​ല്‍​കു​ന്ന​താ​യി​രു​ന്നു പ്ര​തി​യു​ടെ പ​തി​വ്.

Read Also : രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ്: വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും

​വളാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജെ. ജി​നേ​ഷി​ന്​ കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വ​ളാ​ഞ്ചേ​രി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ക്കും സം​ഘ​വും ചേ​ര്‍​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പൊ​ലീ​സ് സം​ഘ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അ​ബ്​​ദു​ല്‍ അ​സീ​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ മോ​ഹ​ന​ന്‍, ദീ​പ​ക്ക്, സി.​പി.​ഒ പ്ര​ദീ​പ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ത​രൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button