ThiruvananthapuramLatest NewsKeralaNattuvarthaNews

രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ്: വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും

കാക്കാമൂല സ്വദേശി എസ് ഷൈജുവിന്റെ വീട്ടിൽ നിന്നാണ് പിടിച്ചത്

തിരുവനന്തപുരം: ബാലരാമപുരത്ത് ഒരു വീട്ടിൽ നിന്നും 71 ലക്ഷം രൂപയും 211 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി എസ് ഷൈജുവിന്റെ വീട്ടിൽ നിന്നാണ് പിടിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്റെ തിരുവനന്തപുരം യൂണിറ്റ് ആണ് പരിശോധന നടത്തിയത്.

പിടിച്ചെടുത്ത നോട്ടുകെട്ടുകളിൽ അ‍ഞ്ചു രൂപ മുതൽ രണ്ടായിരം രൂപ വരെയാണ് ഉണ്ടായിരുന്നത്. 109 കിലോഗ്രാം ശംഭു, 69 കിലോഗ്രാം ചൈനി ടുബാക്കോ, 39 കിലോഗ്രാം മറ്റ് പാൻ മസാല ഉൽപന്നങ്ങൾ ഉൾപ്പെടെ 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.

Read Also : പിടികിട്ടാപ്പുള്ളി അറസ്റ്റിൽ : പിടിയിലായത് 26 വര്‍ഷത്തിന് ശേഷം

ബെംഗളൂരുവിൽ നിന്നു വാങ്ങുന്ന പുകയില ഉൽപന്നങ്ങൾ കാക്കാമൂലയിലെ വീട്ടിൽ സൂക്ഷിച്ച ശേഷം തമിഴ്‌നാട്ടിലെത്തിച്ച് മൂന്നിരട്ടി തുകയ്ക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് കസ്റ്റംസ് പറഞ്ഞു. എട്ടു വർഷമായി പുകയില ഉൽപന്നങ്ങൾ വിൽപനയാണ് ഇയാൾക്ക്. കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റൻറ് കമ്മീഷണർ ആർ.മുരളിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button