ThrissurLatest NewsKeralaNattuvarthaNews

ഉറങ്ങിക്കിടന്നിരുന്ന ഭര്‍ത്താവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും

തൃശ്ശൂര്‍ ജില്ലയിലെ മാള അണ്ണല്ലൂര്‍ പഴൂക്കര പ്രേംനഗര്‍ കോളനിയില്‍ പരമേശ്വരനെയാണ് ഭാര്യ കൊലപ്പെടുത്തിയത്

തൃശ്ശൂര്‍: ഭര്‍ത്താവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂര്‍ ജില്ലയിലെ മാള അണ്ണല്ലൂര്‍ പഴൂക്കര പ്രേംനഗര്‍ കോളനിയില്‍ പരമേശ്വരനെയാണ് ഭാര്യ കൊലപ്പെടുത്തിയത്.

സംഭവത്തിൽ ഭാര്യ രമണിയെ (58) യാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. 10000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഉറങ്ങിക്കിടന്നിരുന്ന ഭര്‍ത്താവിനെയാണ് രമണി തലക്കടിച്ച് കൊലപ്പെടുത്തിയത്.

Read Also : ഹലാല്‍ ശര്‍ക്കര വിവാദം : കരാറുകാരുടെ വിശദീകരണം തേടി ഹെെക്കോടതി

2019 ജൂണ്‍ 27ന് രാവിലെയാണ് കൊലപാതകം ഉണ്ടായത്. തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രമണിയ്ക്ക് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button