തിരുവനന്തപുരം: കുറുപ്പ് സിനിമ ഇറങ്ങിയതോടെ ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സുകുമാര കുറുപ്പ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ ഇന്റര്‍പോള്‍ നോട്ടീസ് ഇറക്കി . രാജ്യാന്തര തലത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 63 കേസുകളിലാണ് സുകുമാരക്കുറുപ്പും ഉള്‍പ്പെടുന്നത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് ഇന്റര്‍പോള്‍ നോട്ടീസ് ഇറക്കിയത്. സുകുമാരക്കുറുപ്പ് അടക്കം 29 പേര്‍ ഇന്റര്‍പോളിന്റെ റെഡ് നോട്ടീസിലും 180 പേര്‍ ബ്ലൂ നോട്ടീസിലുമാണുള്ളത്.
Read Also : സന്ദീപ് കൊലപാതകം : സിപിഎമ്മും പോലീസും നടത്തുന്ന വ്യാജ പ്രചാരണം നിയമപരമായി നേരിടുമെന്ന് കെ. സുരേന്ദ്രൻ
ചാക്കോ വധക്കേസ് പ്രതിയായ സുകുമാരക്കുറുപ്പ് 37 വര്‍ഷമായി ഒളിവിലാണ്. കേരള പോലീസ് എത്ര ശ്രമിച്ചിട്ടും സുകുമാരക്കുറുപ്പ് ജീവിച്ചിരുപ്പുണ്ടെന്നോ മരിച്ചെന്നോ കണ്ടെത്താനായിട്ടില്ല. കുറുപ്പിനെ കണ്ടെന്ന് പറഞ്ഞ് ഇപ്പോഴും അജ്ഞാതര്‍ വിളിക്കുന്ന സാഹചര്യത്തിലാണ് റെഡ് നോട്ടീസ് ഇറക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്.
1984ലാണ് ചാക്കോ കൊലപ്പെടുന്നത്. അതിന് മുന്‍പ് കുറുപ്പ് എടുത്ത പാസ്പോര്‍ട്ട് നമ്പറാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏതെങ്കിലും തുറമുഖത്തോ വിമാനത്താവളത്തിലോ സുകുമാരക്കുറുപ്പ് എത്തിയാലുടന്‍ തന്നെ കസ്റ്റഡിയിലെടുക്കാന്‍ സാധിക്കുമെന്നതാണ് റെഡ് നോട്ടീസിന്റെ പ്രയോജനം.
Post Your Comments