ലിയോൺ: റഷ്യൻ അധിനിവേശത്തെ ചെറുക്കാനായി യൂറോപ്യൻ രാജ്യങ്ങൾ ഉക്രൈന് നൽകുന്ന ആയുധങ്ങൾ തെറ്റായ കൈകളിലെത്തിയേക്കാമെന്ന് മുന്നറിയിപ്പു നൽകി ഇന്റർപോൾ. അന്താരാഷ്ട്ര പോലീസ് സംഘടനയുടെ സെക്രട്ടറി ജനറൽ ജ്യൂർഗെൻ സ്റ്റോക്കാണ് ഇങ്ങനെയൊരു താക്കീതുമായി രംഗത്തെത്തിയത്.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, പോളണ്ട് തുടങ്ങി ഒട്ടു മിക്ക രാഷ്ട്രങ്ങളും വിവിധതരത്തിലുള്ള അതിശക്തമായ ആയുധങ്ങൾ ഉക്രൈന് നൽകുന്നുണ്ട്. എന്നാൽ, ഈ ആയുധങ്ങളിൽ നിരവധി ഭീകരസംഘടനകൾ കണ്ണുവെച്ചിട്ടുണ്ട്. അതിനാൽ തന്നെ, അവ ആഗോള ആയുധ കരിഞ്ചന്തയിൽ എത്തിച്ചേരാൻ നിരവധി സാധ്യതകളുണ്ടെന്ന് ഇന്റർപോൾ സൂചന നൽകി.
പാരിസിലെ ആംഗ്ലോ അമേരിക്കൻ പ്രസ് അസോസിയേഷനിൽ സംസാരിക്കുകയായിരുന്നു ഇന്റർപോൾ സെക്രട്ടറി ജനറൽ. ഉക്രൈന് കൈമാറുന്ന ആയുധങ്ങൾ എന്ത് ചെയ്യുന്നു എങ്ങോട്ട് പോകുന്നുവെന്ന് ട്രേസ് ചെയ്യേണ്ട ഉത്തരവാദിത്വം കൂടി നൽകുന്ന രാജ്യങ്ങൾക്കുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments