ThiruvananthapuramKottayamNattuvarthaKeralaNews

സന്ദീപ് കൊലപാതകം : സിപിഎമ്മും പോലീസും നടത്തുന്ന വ്യാജ പ്രചാരണം നിയമപരമായി നേരിടുമെന്ന് കെ. സുരേന്ദ്രൻ

തിരുവല്ല: സി.പി.എമ്മിന്‍റെ ഗുണ്ടാസംഘം നടത്തിയ കൊല ബി.ജെ.പിയുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സി.പി.എം ഗൂഢാലോചന ബി.ജെ.പി രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന വ്യാജപ്രചാരണം ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read : സന്ദീപ് വധം: കൊലയാളികളെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത് ബിജെപി പ്രവര്‍ത്തകന്റെ മാതാവ്

‘സന്ദീപ് വധക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഫൈസൽ ബി.ജെ.പിക്കാരനാണോ? ഇയാളുടെ പശ്ചാത്തലമെന്താണെന്ന് പൊലീസ് വ്യക്തമാക്കണം. റെഡ് വളന്‍റിയർ യൂണിഫോമിൽ സി.പി.എം പരിപാടിയിൽ പങ്കെടുക്കാറുള്ള നന്ദുകുമാർ ബി.ജെ.പിയാണോ.? സജീവ സി.പി.എം പ്രവർത്തകനായ വിഷ്ണുകുമാർ എന്ന അഭി ബി.ജെ.പി പ്രവർത്തകനാണോ.? പായിപ്പാട് സ്വദേശിയായ പ്രമോദ് പ്രസന്നൻ ബി.ജെ.പിയാണോ.? ഇവരെല്ലാം സി.പി.എം പ്രവർത്തകരാണെന്ന് വ്യക്തമായിട്ടും ബി.ജെ.പിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പൊലീസിനെ കൊണ്ട് മറുപടി പറയിപ്പിക്കുക തന്നെ ചെയ്യുമെന്നും’ സുരേന്ദ്രൻ ആഞ്ഞടിച്ചു. വരും ദിവസങ്ങളിൽ സിപിഎമ്മിന്റെ പൊള്ളയായ വാദങ്ങൾ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button