ഇസ്ലാമാബാദ് : പാകിസ്താനില്‍ കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ യുവാവിനെ നടു റോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് അറസ്റ്റിലായ പാകിസ്താനികള്‍. അള്ളാഹുവിനെ അധിക്ഷേപിക്കുന്നവരുടെ തല വെട്ടണമെന്ന് ഹദീസില്‍ പറഞ്ഞിട്ടുണ്ടെന്നാണ് അറസ്റ്റിലായ പാകിസ്താനികളുടെ പ്രതികരണം. കാമറയ്ക്ക് മുന്നിലും തങ്ങള്‍ ചെയ്ത കുറ്റം അവര്‍ അഭിമാനത്തോടെയാണ് ഏറ്റുപറഞ്ഞത്.
Read Also : യുപിയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പൂജ്യം സീറ്റുകള്‍, പൊതുജനം പാര്‍ട്ടിയെ തള്ളിക്കളയും: അഖിലേഷ് യാദവ്
‘ ഹുസൈന്‍ എന്ന പേര് പേപ്പറില്‍ എഴുതിയിരുന്നു. അവന്‍ ആ കടലാസ് കീറി എറിഞ്ഞു. അത് തെറ്റാണെന്ന് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഞാന്‍ മാനേജ്മെന്റുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ ഒത്തുകൂടി. ഞങ്ങള്‍ അവനെ പെട്രോള്‍ ഒഴിച്ചു തീയിട്ടു. ഇങ്ങനെ ചെയ്യുന്ന ആര്‍ക്കും ഇതേ ശിക്ഷ ലഭിക്കും. മുഹമ്മദ് നബിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. നമ്മുടെ ഹദീസില്‍ നമ്മുടെ പ്രവാചകന്മാരെ അധിക്ഷേപിക്കുന്നവരുടെ തല വെട്ടണം എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നബിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനും തയ്യാറാണ്’ – പ്രതികളിലൊരാള്‍ കാമറയ്ക്ക് മുന്നില്‍ പറഞ്ഞു .
ശ്രീലങ്കന്‍ സര്‍ക്കാറിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രതികളെ അറസ്റ്റ് ചെയതത്. ആള്‍കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 100 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം . അതേ സമയം പാകിസ്താനില്‍ തീവ്രവാദ ശക്തികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ആര്‍ക്കും ഇത് സംഭവിക്കുമെന്ന് ഓര്‍മ്മിക്കേണ്ടതാണെന്ന് ശ്രീലങ്കന്‍ എംപിയും നിലവിലെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ മകനുമായ നമല്‍ രജപക്‌സെ പ്രതികരിച്ചു .
Post Your Comments