ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പൂജ്യം സീറ്റുകള്‍ ലഭിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കോണ്‍ഗ്രസിന് യുപിയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഝാന്‍സിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ ‘വിജയ് രഥയാത്ര’യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : ശബരിമല തീര്‍ത്ഥാടനം: പമ്പയില്‍ നിന്ന് ഇതര സംസ്ഥാനത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്
പൊതുജനങ്ങള്‍ കോണ്‍ഗ്രസിനെ നിരസിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഉത്തര്‍പ്രദേശില്‍ പ്രിയങ്ക നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തെയും തള്ളി. എസ്പിയും ബിഎസ്പിയും അധികാരത്തിലിരിക്കുമ്പോള്‍ ജാതി മത രാഷ്ട്രീയമാണ് നിലനിര്‍ത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് അഖിലേഷ് യാദവ് നല്‍കിയത്.
കഴിഞ്ഞ 5 വര്‍ഷം കോണ്‍ഗ്രസ് തെരുവില്‍ പോരാടുമ്പോള്‍ അഖിലേഷും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എവിടെയായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് അഖിലേഷ് സജീവമായതെന്നും അതുവരെ പൊതുസമൂഹത്തിനിടയില്‍ കണ്ടില്ലെന്നും പ്രിയങ്ക പരിഹസിച്ചിരുന്നു.
Post Your Comments