
കൊച്ചി: പഞ്ചനക്ഷത്ര വേശ്യാലയ സൗകര്യങ്ങളുള്ള ആ കാര്‍ വനിതാ ഡോക്ടറുടേതെന്ന് സംശയം. സൈജു തങ്കച്ചന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വനിതാ ഡോക്ടറെ കുറിച്ച് പറയുന്നുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറും പഞ്ചനക്ഷത്ര ഔഡിക്കാറിലെ ഉടമയുടേതായി കൊടുത്തിരിക്കുന്ന നമ്പറും ഒന്നാണ്. ഇതില്‍ നിന്നും രണ്ടു പേരും ഒന്നാണെന്ന നിഗമനത്തില്‍ എത്താം. അപ്പോഴും ദുരൂഹതകളും നിഗൂഡതകളും ഏറെയാണ്.
Read Also : ഭീകര വിരുദ്ധ വേട്ടയ്ക്ക് അഞ്ച് ലക്ഷം എ കെ 203 തോക്കുകള്‍ നിര്‍മിക്കുന്നു : നിര്‍മാണത്തിന് കേന്ദ്രാനുമതി
മോഡലുകളുടെ മരണം സംഭവിച്ചപ്പോള്‍ തന്നെ ഈ കാറിന്റെ ഉടമയെ കുറിച്ചുള്ള അന്വേഷണം കാറിന്റെ ഉടമ ഫെബി പോളിലായിരുന്നു. കാര്‍ തന്റേതാണെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ഔഡി കാറുടമയായി പറയുന്നത് ഫെബി ജോണിനെയാണ്. ഫെബി ജോണും സൈജുവും സുഹൃത്തുക്കളാണെന്നും കാക്കനാട് ഡിഎല്‍എഫ് ടവറിന്റെ പി ടവറില്‍ നടന്ന പാര്‍ട്ടിയില്‍ ആഷ് കളര്‍ ധരിച്ച് കണ്ണാടി ഉപയോഗിക്കുന്ന സ്ത്രീ ഡോക്ടറാണ് എന്നും സൈജുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
സൈജു ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ച് ബ്ലാക്‌മെയില്‍ ചെയ്തതായും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഈ ബ്ലാക് മെയില്‍ ചതി അറിയാവുന്നതു കൊണ്ടാണ് മോഡലുകള്‍ അതിവേഗതയില്‍ കാറില്‍ പാഞ്ഞത്. ഇതാണ് അപകടമായി മാറിയത്.
മോഡലുകളുടെ അപകടമരണക്കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഫ്ളാറ്റുകളില്‍ പൊലീസ് പരിശോധന നടന്നിരുന്നു. ലഹരിപാര്‍ട്ടികള്‍ നടന്നതായി വെളിപ്പെടുത്തിയ ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ ഫ്ളാറ്റുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ വൈദഗ്ധ്യം ലഭിച്ച ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
സൈജു തങ്കച്ചന്റെ മൊബൈല്‍ഫോണില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പൊലീസ് പരിശോധന നടത്തിയ ഫ്ളാറ്റുകളിലൊന്ന് സൈജു തങ്കച്ചന്റേതാണ്. അതിനിടെ, ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തു. ലഹരിപാര്‍ട്ടി നടന്ന പ്രദേശങ്ങളിലെ ഏഴു സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഏഴു യുവതികള്‍ അടക്കം 17 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments