
ഇടുക്കി : അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി ബൈസണ്‍വാലി കോമാളിക്കുടിയിലെ ചിന്നനെയാണ് കോടതി ശിക്ഷിച്ചത്.
25,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2012 മെയ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാംഭാര്യയായ ഈശ്വരിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. വഴക്കിനെ തുടര്‍ന്ന് പ്രകോപിതനായാണ് കുറ്റകൃത്യം നടത്തിയത്.
Read Also : ക്രിസ്തുമസ് -പുതുവത്സരം : വ്യാജമദ്യവിൽപ്പന തടയാൻ എക്സൈസ് വകുപ്പിന്റെ കൺട്രോൾ റൂമുകൾ
തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതി പിടിയിലായത്.
Post Your Comments