Latest NewsIndiaInternational

ഹിന്ദു ന്യൂനപക്ഷങ്ങളുടെ പ്രതിസന്ധികൾ വിവരിച്ച് നിത്യാനന്ദയുടെ കൈലാസ രാജ്യ പ്രതിനിധി യു എന്നിൽ

കൈലാസ രാജ്യത്ത് സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയുമുണ്ടെന്നുമാണ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ

ന്യൂഡൽഹി: സ്വന്തമായൊരു രാജ്യം, അവിടത്തെ അധിപൻ. ഇതാണ് ഇന്ത്യയിൽ നിന്നും പലായനം ചെയ്ത നിത്യാനന്ദയുടെ ഇപ്പോഴത്തെ അവസ്ഥ.രാജ്യം വിട്ടതോടെ സ്വന്തമായൊരു ദ്വീപുവാങ്ങി താമസിക്കുകയാണെന്നാണ്​ നിത്യാനന്ദ ലോകത്തെ അറിയിച്ചത് . അധികമാരും ഇത് വിശ്വസിച്ചിരുന്നില്ല. എന്നാലിപ്പോൾ കൈലാസ എന്ന രാജ്യത്തിൻറെ പ്രതിനിധി ഹിന്ദുക്കളുടെ അവകാശത്തിനായി യുഎന്നിൽ വരെ എത്തിയതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹിന്ദുക്കളുടെ അവകാശങ്ങൾക്കായി അദ്ദേഹം വാദിക്കുന്നതും വിഡിയോയിൽ കാണാം.

വീഡിയോ താഴെ,

അതേസമയം കൈലാസ രാജ്യത്ത് സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയുമുണ്ടെന്നുമാണ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ. ‘കൈലാസ’ എന്നാണ് രാജ്യത്തിൻറെ പേര്. മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങി കൈലാസ എന്ന പേരിൽ രാജ്യമാക്കിയെന്നായിരുന്നു ആ വാർത്തകൾ. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമായി, രാജ്യത്തിന്റെ വെബ്സൈറ്റും ആരംഭിച്ചു.

ഇംഗ്ലിഷും സംസ്കൃതവും തമിഴുമായിരിക്കും രാജ്യത്തെ ഭാഷകൾ.പരമശിവൻ, പരാശക്തി, നന്ദി എന്നിവയായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ. ഇതോടൊപ്പം നിത്യാനന്ദ പരമശിവം എന്ന പേരും ചിഹ്നമായി വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിൽ ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടല്ല.

നിത്യാനന്ദയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കാൻ വിദേശരാജ്യങ്ങളിലെ സർക്കാരുകൾക്കു കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഇയാളുടെ പാസ്പോർട്ടും റദ്ദാക്കി. ഇതിനൊപ്പം ഇന്റർപോൾ ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ചു. ഇതിനിടയിലാണ് കൈലാസയുടെ പ്രതിനിധി സാക്ഷാൽ ഐക്യരാഷ്ട്ര സഭയിലെത്തി അമ്പരപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button