ThiruvananthapuramKeralaNattuvarthaNews

കടയ്ക്കാവൂർ പോക്സോ കേസ്: ആരോപണം വ്യാജം, കേസ് അവസാനിപ്പിച്ച് കോടതി

തിരുവനന്തപുരം: പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്നു കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചതായി തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ.വി.രജനീഷ് ഉത്തരവിട്ടു.

പീഡന പരാതി വ്യാജമാണെന്നു കാട്ടി 2021 ജൂൺ 16നാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് അംഗീകരിക്കുന്നതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച ഹർജികൂടി പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവിറക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രത്യേക മെഡിക്കൽ സംഘം കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.

പരിശോധനയിൽ പീഡനം നടന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നില്ല. പീഡനക്കേസിൽ അമ്മയ്ക്കെതിരെ കുറ്റപത്രം സമർപ്പിക്കുവാനുള്ള തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുന്നതിനായി അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പി ക്കുകയായിരുന്നു.

പഞ്ചനക്ഷത്ര വേശ്യാലയ സൗകര്യങ്ങളുള്ള ആ കാര്‍ വനിതാ ഡോക്ടറുടേതെന്ന് സംശയം

അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന മകന്റെ പരാതിയിൽ കേസെടുത്ത കടയ്ക്കാവൂർ പോലീസ് 2020 ഡിസംബർ 28ന് അമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ പീഡനം നടന്നതായാണ് പരാതിയിൽ ആരോപിച്ചിരുന്നത്. അതേസമയം വ്യക്തി വിരോധം മൂലം മുൻ ഭർത്താവ് മകനെക്കൊണ്ട് നിർബന്ധിച്ച് മൊഴി നൽകിപ്പിക്കുകയായിരുന്നു എന്നാണ് അമ്മയുടെ വാദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button