Latest NewsKeralaNews

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: സമൂഹമാധ്യമങ്ങളിലടക്കമുള്ള കുട്ടിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് പോക്സോ കോടതി

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ വിമർശനവുമായി എറണാകുളം പോക്സോ കോടതി. കുട്ടിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലടക്കമുള്ള കുട്ടിയുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

പ്രതി അസഫാക് ആലത്തിനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. പ്രതിയുടെ ചിത്രങ്ങൾ എല്ലായിടത്തും പ്രചരിച്ചശേഷം തിരിച്ചറിയൽ പരേഡ് എന്തിനാണെന്നും കോടതി ചോദിച്ചു. പ്രതിയെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹാജരാക്കാനും പ്രതിക്കായി പുതിയ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനും കോടതി നിർദേശം നൽകി.

അതേസമയം, കേസിലെ പ്രതി അസ്ഫാക്ക് ആലത്തിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് പൊലീസ് വെളുപ്പെടുത്തി. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്നും 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്‍റെ പേരിൽ ഇയാൾ ജയിലിലായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഡൽഹി ഗാസിപൂർ പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു മാസം ജയിലിൽ കിടന്ന അസ്ഫാക്ക് ജാമ്യത്തിൽ ഇറങ്ങിയ ശേഷം നാടുവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button