YouthLatest NewsNewsMenWomenLife StyleHealth & Fitness

ജീവിത ശൈലിയിലെ ഈ മാറ്റങ്ങൾ രക്തസമ്മര്‍ദ്ദം കുറയ്ക്കും

40 വയസിനു മുകളിലുള്ള ഏകദേശം 30-40 ശതമാനം പേര്‍ക്കും ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്

രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സര്‍വസാധാരണമാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30-40 ശതമാനം പേര്‍ക്കും ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഹൃദ്രോഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. അതിന് ഏറ്റവും ഉത്തമമാണ് വ്യായാമം. കഠിനമായ വ്യായാമങ്ങള്‍ക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂര്‍ ചെയ്താല്‍ മതിയാകും.

Read Also :പല്ലിലെ മഞ്ഞ നിറം പൂര്‍ണമായും മാറ്റാന്‍ വീട്ടിൽ തന്നെ വഴി

ഭക്ഷണത്തില്‍ കൂടുതലായി പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും മികച്ച മറ്റൊരു മാര്‍ഗം. ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദ തുടങ്ങിയവ ഉണ്ടാകുമ്പോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രണമില്ലാതെ ഉയരുകയും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ചെയ്താല്‍ സ്ട്രോക്കിനും വൃക്കരോഗങ്ങള്‍ക്കും കാരണാകും. തെറ്റായ ജീവിതശൈലികള്‍ കൊണ്ടുണ്ടാകുന്ന, നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മര്‍ദ്ദം ശ്രദ്ധിച്ചാല്‍ അകറ്റിനിർത്താൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button