ഡല്‍ഹി: പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വച്ച് 2021 ഡിസംബര്‍ 4, 5 തീയതികളില്‍ നടക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ശതാബ്ദി ആഘോഷം ഇന്ന് ബഹു. രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് ശ്രീ. ആദിര്‍ രഞ്ജന്‍ ചൗധരി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായ്ഡു, ലോക് സഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള എന്നിവര്‍ സംസാരിച്ചു.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, സംസ്ഥാന നിയമസഭകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, സംസ്ഥാനങ്ങളിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന്മാര്, സമതി അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നു. കേരളത്തില്‍നിന്നും നിയമസഭാ സ്പീക്കര്‍ ശ്രീ. എം.ബി.രാജേഷ്, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് ശ്രീ. സണ്ണി ജോസഫ് എം എല്‍ എ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങളായ ശ്രീ. സി.എച്ച്. കുഞ്ഞമ്പു, ശ്രീ. പി.എസ്. സുപാല്‍, ശ്രീ. തോമസ് കെ. തോമസ് എന്നീ എം എല്‍ എ മാരും നിയമസഭാ സെക്രട്ടറി ശ്രീ. എസ്.വി. ഉണ്ണികൃഷ്ണന് നായര്‍ എന്നിവർ പങ്കെടുക്കും.
5-ാം തീയതി നടക്കുന്ന സമാപന സമ്മേളനത്തില്‍ ലോക് സഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ശ്രീ. ഹരിവംശ്, പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് ശ്രീ. ആദിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ സംസാരിക്കും.
Post Your Comments