മനില: കോവിഡിന്റെ ഡെൽറ്റാ വകഭേദത്തിന് എതിരെയുള്ള സുരക്ഷാമാനദണ്ഡങ്ങൾ, ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനെതിരെയും ഫലപ്രദമാണെന്ന് ലോകാരോഗ്യസംഘടന. ഒമിക്രോൺ വകഭേദത്തെ പറ്റി പരിമിതമായ അറിവുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്.
എന്നാൽ, ഇതുവരെയുള്ള വിവരങ്ങളൊന്നും തന്നെ പുതിയ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കാണിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടനയുടെ പ്രാദേശിക വക്താവായ ഡോ.തകേഷി കസായ് വ്യക്തമാക്കി. ഇതിനു മുൻപുള്ള വകഭേദങ്ങളേക്കാൾ പകരാൻ സാധ്യത കൂടുതലായിരിക്കും ഒമിക്രോൺ എന്നും കസായ് ആശങ്കപ്പെട്ടു.
പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രാഷ്ട്രങ്ങളെല്ലാം തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അതിർത്തികൾ അടച്ചിടുകയാണ്. പകർച്ചവ്യാധിയുടെ സംക്രമണ വേഗത കുറയ്ക്കാൻ ഇത് സഹായകമാകുമെന്നും, കൂടുതൽ പഠനം നടത്തി ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ സമയം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments