MollywoodLatest NewsKeralaCinemaNewsEntertainment

‘ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ’: നടന്റെ കരുതല്‍, പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലം ചികിത്സാ സഹായം ലഭിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഒരു കുടുംബം വീണ്ടുമൊരിക്കൽ താരത്തെ കാണാന്‍ എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍. കോവിഡ് കാലത്ത് കുവൈറ്റില്‍ നിന്നും എയര്‍ഫോഴ്സ് വിമാനത്തില്‍ ഡല്‍ഹിയില്‍ കൊണ്ടു വന്ന് എയിംസില്‍ സര്‍ജറി നടത്തി രക്ഷപെടുത്തിയ കുട്ടിയും കുടുംബവുമാണ് താരത്തെ കാണാന്‍ എത്തിയത്. അവരോടുള്ള സുരേഷ് ഗോപിയുടെ സ്‌നേഹത്തെ കുറിച്ച് പറഞ്ഞാണ് സഞ്ജയ്‌യുടെ കുറിപ്പ്.

സഞ്ജയ് പടിയൂരിന്റെ കുറിപ്പ്:

ചില നേര്‍ക്കാഴ്ചകള്‍

സുരേഷേട്ടനെ കാണണം എന്ന് പറഞ്ഞ് ഒരുപാട് പേര്‍ വിളിക്കാറുണ്ട്. സഹായം അഭ്യര്‍ത്ഥിച്ചും അല്ലാതെയും ഇന്നും ആ വിളികള്‍ തുടരുന്നു. എല്ലാവര്‍ക്കും ചേട്ടനോട് ചോദിച്ച് മറുപടിയും കൊടുക്കുന്നുണ്ട്. കൊല്ലംങ്കോട് ലൊക്കേഷനില്‍ വച്ച് ഒരു കൊച്ചു കുഞ്ഞും അച്ചനും അമ്മയും കൂടി ചേട്ടനെ കാണാന്‍ വന്നു.

കോവിഡ് മഹാമാരി മൂര്‍ദ്ധന്യാവസ്ഥയില്‍ ഉള്ള സമയം കുവൈറ്റില്‍ നിന്നും എയര്‍ഫോഴ്സ് വിമാനത്തില്‍ ഡല്‍ഹിയില്‍ കൊണ്ടു വന്ന് എയിംസില്‍ സര്‍ജറി നടത്തി രക്ഷപ്പെടുത്തിയ കുട്ടിയെ കുറിച്ചു പത്രങ്ങളില്‍ വായിച്ചറിഞ്ഞിരുന്നു. ആ കുട്ടിയും കുടുംബവുമായിരുന്നു വന്നത്… അവരോടുള്ള ചേട്ടന്റെ സ്നേഹം നേരില്‍ കണ്ടവനാണ് ഞാന്‍….

അവരും ചേട്ടനോട് അവരുടെ നന്ദി അറിയിക്കാനാണ് നേരില്‍ വന്നത്…. ഷൂട്ടിംഗിനിടയില്‍ നിന്നിറങ്ങി വന്ന് അവരോട് സംസാരിച്ച് അവരെ പെട്ടെന്ന് തന്നെ യാത്രയാക്കി…. കാരണം ‘ഇവിടെ അധികനേരം നില്‍ക്കണ്ട കുഞ്ഞിന് ഇന്‍ഫക്ഷന്‍ ആകും, എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു….. ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങള്‍ നല്‍കാനും ചേട്ടന്‍ മറന്നില്ല…. ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ: അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത് – … ഇതെന്റെ നേര്‍ക്കാഴ്ചയാണ് -… ഇനിയും നന്മകള്‍ ചെയ്യാന്‍ സര്‍വ്വേശ്വരന്‍ ചേട്ടനെ അനുഗ്രഹിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button