
മണ്ണാർക്കാട്: സംസ്ഥാന സ്കൂൾ കായിക താരവും മണിപ്പൂരി സ്വദേശിയുമായ ഒയിനാം ഒജിത്ത് സിംഗ് വാഹനാപകടത്തിൽ മരിച്ചു. കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്.
മണിപ്പൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒയിനാം മരിച്ചത്. കഴിഞ്ഞ നാല് വർഷമായി കല്ലടിയുടെ കായിക താരമാണ് ഒയിനാം. സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈജംപിലും ഡിസ്ക്കസ് ത്രോയിലും കല്ലടിക്കു വേണ്ടി സിൽവർ മെഡൽ നേടിയിട്ടുണ്ട്.
Read Also : വയോധികയ്ക്ക് അനാഥാലയത്തില്‍ ക്രൂര മര്‍ദനം : സ്ഥാപന മാനേജർ നാസർ പൊലീസ് കസ്റ്റഡിയിൽ
വിദ്യാർഥിയുടെ നിര്യാണത്തിൽ കല്ലടി സ്കൂൾ മാനേജ്മെന്റ്, പിടിഎ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. ആദര സൂചകമായി ഇന്നലെ സ്കൂളിന് അവധി പ്രഖ്യാപിച്ചു.
Post Your Comments