കൊട്ടാരക്കര: അനാഥാലയത്തിലെ അന്തേവാസിയായ വയോധികക്ക് ക്രൂര മർദനം. കായംകുളം സ്വദേശിനി വാസന്തി (70)ക്കാണ് മർദനമേറ്റത്.മർദനമേറ്റ ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസന്തിയെ മർദിച്ച സ്ഥാപന മാനേജർ നാസറിനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.
കൊട്ടാരക്കര മൈലത്ത് പ്രവർത്തിക്കുന്ന സ്വപ്നക്കൂട് എന്ന അനാഥാലയത്തിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. വാസന്തി മർദനം സഹിക്ക വയ്യാതെ ഉച്ചത്തിൽ നിലവിളിക്കുന്ന ശബ്ദം കേട്ട പരിസരവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.
Read Also : വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പൊലീസെത്തിയപ്പോൾ ഇവർ അവശനിലയിലായിരുന്നു. തുടർന്ന് പോലീസ് ഇവരെ ആശുപത്രിയിലാക്കുകയും സ്ഥാപന മാനേജർ നാസറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അതേസമയം ഇയാൾ മദ്യപിച്ചെത്തി തന്നെ സ്ഥിരമായി മർദിക്കാറുണ്ടെന്ന് വാസന്തി പൊലീസിനു മൊഴി നൽകി.
Post Your Comments