ThiruvananthapuramPathanamthittaNattuvarthaLatest NewsKeralaNews

ശബരിമല തീർത്ഥാടനം : പമ്പ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

പത്തനംതിട്ട : പമ്പയിലെ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. വ്യാഴാഴ്ച വൈകീട്ടോടെ പാലത്തിന്റെ ഗാബിയോൺ സ്ട്രക്ചർ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Also Read : തന്റെ കാര്‍ കര്‍ഷകര്‍ ആക്രമിച്ചതായി നടി കങ്കണ

പഴയ താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ സ്ഥാനത്ത് പുതിയ പാലം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവനുസരിച്ച് പത്ത് ദിവസമാണ് ജലസേചന വകുപ്പിന് അനുവദിച്ചിരുന്നത്. ഇത് പ്രകാരം ശനിയാഴ്ച വരെയാണ് സമയമുള്ളത്. എന്നാൽ, കാലവസ്ഥ പ്രതികൂലമല്ലെങ്കിൽ പണി പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന് ജലസേചന വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button