തിരുവനന്തപുരം: മണി ചെയിൻ മോഡലിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. ഇൻട്രാ ഡേ ട്രേഡിംഗ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ ഉടൻ പണം സമ്പാദിക്കാൻ ആകർഷകമായ വാഗ്ദാനങ്ങൾ നൽകി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വിദേശത്തു നിന്നും നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെന്നാണു പരാതി.
ഇതുമായി ബന്ധപ്പെട്ട് പറവൂർ മാക്കനായി മണ്ണാന്തറ അബ്ദുൽ ഖാദറിന്റെ മകൻ അബൂബക്കർ (54), ഭാര്യ ആലുവ ആനക്കാട്ട് സുനിത ബക്കർ (48) എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
Read Also : ആൾമാറാട്ടത്തിലൂടെ ഭൂമി തട്ടിയെടുത്തു : സബ് രജിസ്ട്രാർ പിടിയിൽ
പറവൂർ മാക്കനായിൽ ആബ്സ് എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് ഇവർ തട്ടിപ്പിനു തുടക്കമിട്ടത്. ചില പ്രമുഖ സ്ഥാപനങ്ങളുടെ വ്യാപാര പങ്കാളിയെന്ന നിലയിലാണ് ഇവർ നിക്ഷേപകരെ കണ്ടെത്തിയത്.
തട്ടിപ്പിനിരയായവരുടെ പരാതികളുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികൾ ഒളിവിലാണെന്നും ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Post Your Comments