ഹൈദരാബാദ് : ജവാദ് ചുഴലിക്കാറ്റ് ഡിസംബര്‍ നാല് ശനിയാഴ്ച തീരംതൊടും. ഇതേതുടര്‍ന്ന് ഒഡീഷയില്‍ ഡിസംബര്‍ മൂന്നു മുതല്‍ കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ മണിക്കൂറില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ എത്തിയേക്കും.
ഒഡീഷയിലെ ഗജാപതി, ഗഞ്ചം, പുരി, ജഗത്സിങ് പൂര്‍ എന്നീ നാലു ജില്ലകളിലാണ് ചുഴലിക്കാറ്റ് ഭീഷണിയുള്ളത്. നാലു ജില്ലകളിലും 20 സെന്റിമീറ്ററിന് മുകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഒഡീഷ കൂടാതെ ഡിസംബര്‍ അഞ്ചിന് പശ്ചിമ ബംഗാളിലും ഡിസംബര്‍ അഞ്ച്, ആറ് ദിവസങ്ങളില്‍ അസം, മേഘാലയ, അരുണാചല്‍ പ്രദേശ്, നാഗലന്‍ഡ്, മണിപ്പൂര്‍ എന്നീ വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.
Post Your Comments