Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 38 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വ്യാഴാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: അരിമണിയുടെ വലിപ്പത്തിലുള്ള സ്വര്‍ണ്ണത്തരികള്‍ നിറഞ്ഞ നദി: അത്യപൂര്‍വ പ്രതിഭാസം

5,49,848 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,38,990 പേർ രോഗമുക്തി നേടി. 8,840 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 41 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 47,536,454 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: വിവാഹമോചന കേസുമായി ബന്ധപ്പെട്ട് വനിതാ ​ഗുമസ്തയെ മർദ്ദിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button