മുത്തശ്ശി കഥകളിൽ സ്വർണ്ണം ഒഴുകുന്ന നദികളെക്കുറിച്ചു ധാരാളം കേട്ടിട്ട് ഉണ്ടാകും. ഇപ്പോഴിതാ അരിമണികളുടെ വലുപ്പത്തിൽ ശുദ്ധമായ സ്വര്‍ണ്ണം നിറഞ്ഞ ഒരു നദിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ജാര്‍ഖണ്ഡിലൂടെ ഒഴുകുന്ന സുബര്‍ണ്ണരേഖ എന്ന നദിയാണ് സ്വർണ്ണ തരികളുമായി ഒഴുകുന്നത്.
read also: ആരാണ് രാഹുല്‍ ഗാന്ധി, ദേശീയ കോണ്‍ഗ്രസ് നാമാവശേഷമാകും : അസദുദ്ദീന്‍ ഒവൈസി
ജാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള റാണി ചുവാന്‍ എന്ന ഗ്രാമത്തിൽ നിന്നും ആരംഭിക്കുന്ന സുബര്‍ണരേഖയുടെ അടിത്തട്ടിലായിരുന്നു ആദ്യം സ്വര്‍ണത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. പിന്നീട് മണല്‍ത്തരികള്‍ക്കിടയിലും സ്വര്‍ണ്ണത്തിന്‍റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി . ഈ ഗ്രാമ മേഖലയിലെ ഗോത്രവര്‍ഗക്കാരാണ് ചെറിയ അളവില്‍ സംസ്കരണം നടത്തി സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത്. മണ്‍സൂണ്‍ സമയത്തൊഴികെ മറ്റെല്ലാ സമയത്തും ചെറിയ രീതിയിലുള്ള സ്വര്‍ണസംസ്ക്കരണം ഗോത്രവര്‍ഗക്കാര്‍ നടത്താറുണ്ട്. മണല്‍ത്തരികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തുന്ന ഈ സ്വര്‍ണത്തരികള്‍ക്ക് അരിമണിയുടെ അത്ര തന്നെയോ അതില്‍ കുറവോ ആയിരിക്കും വലുപ്പമുണ്ടാകും.
Post Your Comments