ന്യൂഡല്‍ഹി: ഒമിക്രോണിനെതിരെ മറ്റ് വാക്‌സിനുകളേക്കാള്‍ കൊവാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍. ഭാരത് ബയോടെക്‌സിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ജനിതകമാറ്റം സംഭവിച്ച ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ഫലം പ്രദമെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താത്ത ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞത്.
വ്യതിയാനം സംഭവിച്ച ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വൈറസുകള്‍ക്കെതിരെയും കൊവാക്‌സിന്‍ ഫലപ്രദമായിരുന്നു. ഒമിക്രോണിനെതിരെയും കൊവാക്‌സിന്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് വാക്‌സിനുകളുടെ കഴിവ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധിക്കും. ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ യഥാര്‍ത്ഥ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനാണ് വികസിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് വാക്‌സിന്‍ ഫലപ്രദമെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. കര്‍ണാടകയില്‍ രണ്ട് പേര്‍ക്കാണ് ഒമിക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.
Post Your Comments