ThiruvananthapuramNattuvarthaLatest NewsKeralaNews

കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സീന്‍ മാറി നല്‍കിയതായി പരാതി : പകരം കുത്തിവെച്ചത് കൊവിഡ് വാക്‌സീന്‍

പതിനഞ്ച് വയസിലെ കുത്തിവെപ്പിന് പകരം കൊവിഡ് വാക്‌സീന്‍ നല്‍കിയെന്നാണ് പരാതിയിൽ പറയുന്നത്

തിരുവനന്തപുരം : കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സീന്‍ മാറി നല്‍കിയതായി പരാതി. പതിനഞ്ച് വയസിലെ കുത്തിവെപ്പിന് പകരം കൊവിഡ് വാക്‌സീന്‍ നല്‍കിയെന്നാണ് പരാതിയിൽ പറയുന്നത്.

തിരുവനന്തപുരം ആര്യനാട് ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട പ്രതിരോധ വാക്‌സീന് പകരം കൊവിഷീല്‍ഡ് വാക്‌സീന്‍ നല്‍കുകയായിരുന്നു.

Read Also : റവ ഇഡലി എളുപ്പത്തില്‍ തയ്യാറാക്കാം

സംഭവത്തില്‍ ആശുപത്രിക്കെതിരെ കുട്ടികളുടെ മാതാപിതാക്കൾ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നിലവിൽ കുട്ടികള്‍ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button