തൊടുപുഴ: പൊലീസ് കസ്റ്റഡിയിൽ കഴിയവെ പ്രതി പുഴയിൽ ചാടി. കോലാനി സ്വദേശി ഷാഫിയാണ് പുഴയിൽ ചാടിയത്. കസ്റ്റഡിയിൽ കഴിയവെ ഇറങ്ങിയോടി. തുടർന്ന് തൊടുപുഴയാറിൽ ചാടുകയായിരുന്നു.
നിരവധി കേസുകളിൽ പ്രതിയാണ് ചാടിയ ആൾ. പ്രതിക്കായി തൊടുപുഴയാറിൽ പൊലീസും അഗ്നിശമനസേനയും തിരച്ചിൽ തുടങ്ങി. അടിപിടി കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസുകാരെ തള്ളിമാറ്റിയ ഇയാള്‍ തൊടുപുഴയാറിലേക്ക് ചാടുകയായിരുന്നു.
ഇയാൾക്കെതിരെ പല സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സ്കൂബ ഡൈവിംഗ് സംഘത്തിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments