ThiruvananthapuramMollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

മരക്കാർ തീർന്നതോടെ ആത്മവിശ്വാസം വന്നു, അടുത്തതായി മഹാഭാരതം എടുക്കണമെന്നാണ് തന്റെ ആഗ്രഹം: അനി ഐവി ശശി

തിരുവനന്തപുരം: മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് ശേഷം അടുത്തതായി മഹാഭാരതം എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കി അനി ഐവി ശശി. പ്രിയദര്‍ശനൊപ്പം അനിയും ചേര്‍ന്നാണ് മരക്കാറിന്റെ തിരക്കഥ തയാറാക്കിയത്. മരക്കാര്‍ തീര്‍ന്നതോടെ ഏത് പടവും എടുക്കാമെന്നുള്ള ആത്മവിശ്വാസം വന്നുവെന്നും യുദ്ധം എടുക്കാനൊക്കെ പറ്റും എന്ന ധൈര്യം വന്നുവെന്നും അനി പറഞ്ഞു. പ്രിയദര്‍ശനൊപ്പം മരക്കാറിന്റെ തിരക്കഥ ഒരുക്കിയതിനെ കുറിച്ചും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനി പറഞ്ഞു.

‘ഇടയ്ക്ക് പ്രിയന്‍ സാറിന്റെ വീട്ടില്‍ പോകുന്ന പതിവുണ്ട് തനിക്ക്. അതെന്റെ രണ്ടാമത്തെ വീടു പോലെയാണ്. സാറുമായി സംസാരിച്ചിരിക്കും. അങ്ങനെയൊരു ദിവസം പ്രിയന്‍ സാര്‍ പറഞ്ഞു മരക്കാര്‍ ഓക്കെയായിട്ടുണ്ട്. ചിലപ്പോള്‍ പെട്ടെന്ന് ചെയ്യേണ്ടിവരും എന്ന്. എന്താണ് കഥയെന്ന് ചോദിച്ചു. ഒരു ബേസ് മാത്രം സാര്‍ പറഞ്ഞു. കേട്ടപ്പോള്‍ തനിക്കും താല്‍പര്യമായി. തനിക്കും എഴുതാമോ എന്നു ചോദിച്ചു. എഴുതെടാ എന്ന് പറഞ്ഞു. അങ്ങനെയാണ് മരക്കാറില്‍ വന്നത്. എഴുതി വന്നപ്പോള്‍ പടത്തില്‍ വര്‍ക്ക് ചെയ്യണം എന്ന ആഗ്രഹവും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഒക്കെ പറഞ്ഞു’. അനി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button