
മോസ്‌കോ: ഉക്രൈൻ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് ശക്തമായ താക്കീതു നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഉക്രൈൻ റഷ്യയെ സംബന്ധിച്ച് ഒരു നിയന്ത്രണരേഖയാണെന്നും, അതിന്മേൽ ഉണ്ടാകുന്ന എല്ലാ പ്രകോപനങ്ങൾക്കും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പു നൽകി.
നാറ്റോ സഖ്യ രാഷ്ട്രങ്ങളുടെ കിഴക്കോട്ടുള്ള സൈനിക വിന്യാസം റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷ താൽപര്യങ്ങളെയാണ് നോവിക്കുന്നത്. ഉക്രൈൻ അതിർത്തിയിൽ നാറ്റോ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ഇതാണ് റഷ്യയെ അസ്വസ്ഥമാക്കുന്നത്. വളരെ വലിയൊരു തിരിച്ചടിയിലായിരിക്കും ഇത് ചെന്നവസാനിക്കുകയെന്ന് പറഞ്ഞ പുടിൻ, അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെയെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
‘വളരുന്ന സുരക്ഷ ഭീഷണികളെ നേരിടാൻ ഹൈപ്പർ സോണിക് ആയുധങ്ങളടക്കം വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാൻ റഷ്യ നിർബന്ധിതരാവുകയാണ്. ഞങ്ങളെ ഭീഷണിപ്പെടുത്തുന്നവർക്ക് തുല്യമായ എന്തെങ്കിലും പ്രതിവിധി സ്വീകരിക്കാതിരിക്കാൻ ഞങ്ങൾക്ക് നിർവാഹമില്ല’, പുടിൻ പ്രഖ്യാപിച്ചു.
Post Your Comments