കൊല്ലം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് മൂന്നു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാരിപ്പള്ളി പാമ്പുറം മദാമ്മത്തോപ്പ് തടത്തിൽ പടിഞ്ഞാറ്റതിൽ അജയകുമാറിനെയാണ് (56) ശിക്ഷിച്ചത്. കൊല്ലം പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജി ഡോണി തോമസ് വർഗീസ് ആണ് ശിക്ഷ വിധിച്ചത്.
2017 ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം. 65 കാരിയായ സ്ത്രീയുടെ വീടിനു സമീപം ജോലി ചെയ്തുകൊണ്ടിരുന്ന ഇയാൾ വീട്ടമ്മ വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയാണ് പീഡനശ്രമം നടത്തിയത്. വെള്ളം ആവശ്യപ്പെട്ടെത്തിയ ഇയാൾ വീടിനുള്ളിൽ കയറി വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു.
Read Also : യാത്രക്കാരിയുടെ മൊബൈൽഫോൺ മോഷ്ടിച്ചു : പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ
പാരിപ്പള്ളി എസ്.ഐ ആയിരുന്ന പി. രാജേഷ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ അന്നത്തെ പരവൂർ ഇൻസ്പെക്ടറായിരുന്ന എസ്. ഷെരീഫാണ് കുറ്റപത്രം സമർപ്പിച്ചത്. അഡീ. പബ്ലിക് പ്രോസിക്യൂട്ടർ പി. വിനോദ് പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
Post Your Comments