
ലക്നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരായ വിവാദ പോസ്റ്റ് ഫേസ്ബുക്കിൽ വന്നതിന്റെ പേരിൽ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ കേസെടുത്തു. യുപിയിലെ കനൗജ് ജില്ലയിലെ കോടതിയിലാണ് സക്കര്‍ബര്‍ഗിനെതിരായ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സക്കര്‍ബര്‍ഗിനൊപ്പം മറ്റ് 49 പേർ കേസിൽ ഉൾപ്പെട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യാദവിനെതിരെ അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റുചെയ്യാന്‍ പ്ലാറ്റ്ഫോം ഉപയോഗിച്ചതിനാലാണ് എഫ്ഐആര്‍.
അഖിലേഷ് യാദവിനെതിരെ അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതിനാണ് സക്കര്‍ബര്‍ഗിനും മറ്റ് 49 പേര്‍ക്കുമെതിരെ കനൗജ് ജില്ലയിലെ സരഹതി ഗ്രാമവാസിയായ അമിത് കുമാര്റിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്. ‘ബുവാ ബാബു’ എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പേജില്‍ സമാജ് വാദി പാര്‍ട്ടി മേധാവിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം നടന്നതായി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കുമാര്‍ ആരോപിക്കുന്നു. തുടർന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ധരംവീര്‍ സിംഗ് പോലീസിനോട് കേസ് ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
Post Your Comments