KasargodNattuvarthaLatest NewsKeralaNews

പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ല: നിയമപരമായി കൂടെ നില്‍ക്കും, ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് സിപിഎം

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ലെന്ന് സിപിഎം. കോണ്‍ഗ്രസ് പറഞ്ഞവരെ സിബിഐ പ്രതികളാക്കിയെന്നും രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടുനിന്നുവെന്നും കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതികളാക്കിയാല്‍ പാര്‍ട്ടി കയ്യുംകെട്ടി നോക്കി നില്‍ക്കണോയെന്ന് അദ്ദേഹം ചോദിച്ചു. നിയമപരമായി കൂടെ നില്‍ക്കുമെന്ന് കാഞ്ഞങ്ങാട്ട് വച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Also : ‘സര്‍ക്കാര്‍ എന്തിനാണ് മോന്‍സനെ സംരക്ഷിക്കുന്നത്: കണ്ണ് കെട്ടി വായ് മൂടി ഇരിക്കണമെന്നാണോ’: സര്‍ക്കാരിനോട് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ കാസര്‍കോട് എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ ഇന്ന് പ്രതി ചേര്‍ത്തിരുന്നു. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പുതിയതായി 10 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. കേസില്‍ 21ാം പ്രതിയാണ് കുഞ്ഞിരാമന്‍. സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്.

സിബിഐ കേസ് ഏറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ്. അറസ്റ്റിലായ രാജു കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. 2019 ഫെബ്രുവരി 17ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കാസര്‍കോട് കല്യോട്ട് വച്ച് ബൈക്കില്‍ പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button