മുംബൈ: നെടുമ്പാശേരി വിമാനത്താവളത്തിന്റെ മുഖം മാറുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എയര്‍ ഇന്ത്യയെ ഏറ്റെടുത്തതോടെ നെടുമ്പാശേരി വിമാനത്താവളത്തിലും ടാറ്റാ ഗ്രൂപ്പ് പങ്കാളിത്തം ഉറപ്പിച്ചു. എയര്‍ ഇന്ത്യയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നു ശതമാനം ഓഹരി പങ്കാളിത്തമാണ് നിലവിലുള്ളത്. ഏറ്റെടുക്കലിലൂടെ ഈ ഓഹരിയും ടാറ്റാ ഗ്രൂപ്പിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ കൈമാറ്റം പൂര്‍ണമാകുന്നതോടെ ടാറ്റയ്ക്കും നെടുമ്പാശേരി വിമാനത്താവളത്തെ ഇനി നിയന്ത്രിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
45 കോടി രൂപയുടെ നിക്ഷേപമാണ് എയര്‍ ഇന്ത്യയ്ക്ക് 45 കോടി രൂപയുടെ നിക്ഷേപമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത്. കേന്ദ്രത്തിന്റെ ഓഹരി വിറ്റഴിക്കല്‍ രേഖ അനുസരിച്ച് ജനുവരി അവസാനത്തോടെ വിമാനത്താവളത്തിന്‍മേലുള്ള പങ്കാളിത്തം ടാറ്റയ്ക്ക് ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വില്‍പ്പന കരാര്‍ പ്രകാരം കൊച്ചി വിമാനത്താവള കമ്പനിയിലെ എയര്‍ ഇന്ത്യയുടെ ഓഹരി വിമാനക്കമ്പനി വാങ്ങുന്നവര്‍ക്ക് കൈമാറ്റം ചെയ്യപ്പെടും. ഇതോടെ വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയായി ടാറ്റ ഗ്രൂപ്പ് മാറും.
എയര്‍ ഇന്ത്യയെ 18,000 കോടി രൂപയ്ക്കാണ് ലേലത്തില്‍ പങ്കെടുത്ത ടാറ്റ സണ്‍സ് സര്‍ക്കാരില്‍ നിന്നും സ്വന്തമാക്കിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ലേലം. എയര്‍ ഇന്ത്യയ്ക്ക് പുറമെ എസ്ബിഐ, ഭാരത് പെട്രോളിയം, ഹൗസിങ് ആന്റ് അര്‍ബന്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ കമ്പനികള്‍ക്കും നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം ഉണ്ട്.
Post Your Comments