KannurLatest NewsKeralaNattuvarthaNews

ബിജെപിക്ക് മുന്നില്‍ കേരളം തലകുനിക്കില്ല: സംഘപരിവാറിന് താക്കീതുമായി ഡിവൈഎഫ്‌ഐ

കണ്ണൂർ: ബിജെപി നേതാക്കളുടെ പ്രകോപന പരാമര്‍ശങ്ങള്‍ക്കെതിരെ തലശേരിയില്‍ ഡിവൈഎഫ്‌ഐയുടെ ജാഗ്രതാ സദസ്. ബിജെപിക്ക് മുന്നില്‍ കേരളം തലകുനിക്കില്ലെന്നും സംഘപരിവാറിന് താക്കീതായി യുവതയുടെ ജാഗ്രതയെന്നും പരിപാടിയെക്കുറിച്ച് ഡിവൈഎഫ്‌ഐ ദേശീയഅധ്യക്ഷന്‍ എഎ റഹീം സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. പ്രകോപനപരമായ മുദ്രാവാക്യവുമായി മത സൗഹാര്‍ദം തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും മത ന്യൂനപക്ഷങ്ങളെ വേട്ടയാടാനും അവരെ ഭയപ്പെടുത്താനും ആർഎസ്എസിനെ അനുവദിക്കില്ലെന്നും റഹീം കൂട്ടിച്ചേർത്തു.

എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സംഘപരിവാറിന് താക്കീതായി,
തലശ്ശേരിയിൽ യുവതയുടെ ജാഗ്രത.
ബിജെപിയ്ക്ക് മുന്നിൽ കേരളം തലകുനിക്കില്ല.
ഇന്നലെയാണ് പ്രകോപനപരമായ മുദ്രാവാക്യവുമായി മത സൗഹാർദം തകർക്കാൻ സംഘപരിവാർ ശ്രമംനടന്നത്.മത ന്യൂനപക്ഷങ്ങളെ വേട്ടയാടാനും അവരെ ഭയപ്പെടുത്താനും ആർഎസ്എസിനെ അനുവദിക്കില്ല.
ഡിവൈഎഫ്ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button