Latest NewsNewsIndia

ബിജെപിക്ക് ജനാധിപത്യമില്ല, മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാനെ അവര്‍ വേട്ടയാടി : മമത ബാനര്‍ജി

മുംബൈ: മുംബൈ മയക്കുമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ ബി.ജെ.പി വേട്ടയാടിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്ക് ജനാധിപത്യമില്ലെന്നും അത് ക്രൂരന്മാരുടെ പാര്‍ട്ടിയാണെന്നും മമത കുറ്റപ്പെടുത്തി.

മാനവശേഷിയാണ് ഇന്ത്യ ഇഷ്ടപ്പെടുന്നതെന്നും ഒരിക്കലും മസില്‍പവറല്ലെന്നും മമത പറഞ്ഞു. ബിജെപിയുടെ ക്രൂരമായ ഭരണത്തിനെതിരെ എല്ലാവരും ഒരുമിച്ച് നിന്നാല്‍ വിജയം സുനിശ്ചിതമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

Read Also :  റിലയന്‍സ് ക്യാപിറ്റല്‍ പാപ്പരായതായി പ്രഖ്യാപിക്കാന്‍ നടപടി ആരംഭിച്ച് റിസര്‍വ് ബാങ്ക്.

രാജ്യത്ത് നടക്കുന്ന ഏതൊരു തരം അനീതിക്കെതിരേയും കഴിയുന്നത് പോലെയെല്ലാം പ്രതികരിക്കാന്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. സംവിധായകന്‍ മഹേഷ് ഭട്ടിനേയും നടന്‍ ഷാരൂഖ് ഖാനേയും ബിജെപി അനാവശ്യമായി വേട്ടയാടുകയായിരുന്നെന്നും മമത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button