NattuvarthaLatest NewsKeralaIndiaNews

മുസ്ലീം ലീഗിന് പള്ളിയിൽ കാര്യമുണ്ടെങ്കിൽ, ബി.ജെ.പിയ്ക്ക് അമ്പലങ്ങളിലും കാര്യമുണ്ട്: അരുൺ കുമാർ

തിരുവനന്തപുരം: മുസ്ലീം ലീഗിന് പള്ളിയിൽ കാര്യമുണ്ടെങ്കിൽ, ബി.ജെ.പിയ്ക്ക് അമ്പലങ്ങളിലും കാര്യമുണ്ടെന്ന് മാധ്യമപ്രവർത്തകൻ അരുൺ കുമാർ. പൊതുമണ്ഡലങ്ങളിലെ വിമർശനങ്ങളിൽ നിന്ന് ഒളിച്ചോടിയിരിക്കാൻ പറ്റിയ ഇടങ്ങൾ ആരാധനാലയങ്ങളാണെന്നും, അവിടെ ചോദ്യങ്ങളേ ഇല്ലല്ലോയെന്നും വഖഫ് ബോർഡ് നിയമന വിഷയത്തിൽ അരുൺ കുമാർ പ്രതികരിക്കുന്നു.

Also Read:‘യാത്രാവിലക്ക് അന്യായം’: ലോക രാജ്യങ്ങളോട് യുഎന്‍ സെക്രട്ടറി ജനറല്‍

‘ക്രിയാത്മക രാഷ്ട്രീയത്തിന് ആശയം വേണം. ആശയങ്ങൾ പൊതുയിടങ്ങളിലെ സംവാദങ്ങളിലും സമരങ്ങളിലും അണി ചേർന്ന് പുതുക്കി കൊണ്ടേയിരിക്കണം. കണ്ണുനീർ പെയ്ത്തിലും സമരകൊടുങ്കാറ്റിലും ഉലയാതെ തോൾ ചേരണം. പുതു മനുഷ്യർക്ക് ചേരുന്ന സ്വപ്നങ്ങൾ നെയ്യണം. തുരുമ്പ് പിടിച്ചവ ചവറ്റുകൊട്ടയിലിടണം. അണികളോട് ചേർന്ന് നെഞ്ചിടിപ്പറിയണം. ചുരുക്കി പറഞ്ഞാൽ പണിയെടുക്കണം. അതിനു വയ്യാതെ വന്നാൽ പിന്നെ മതം പുരട്ടിയ മയക്കുവെടിയേ ഉള്ളു രക്ഷ’, അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

മുസ്ലീം ലീഗിന് പള്ളിയിൽ കാര്യമുണ്ടെങ്കിൽ, ബി.ജെ.പിയ്ക്ക് അമ്പലങ്ങളിലും കാര്യമുണ്ട്. പൊതുമണ്ഡലങ്ങളിലെ വിമർശനങ്ങളിൽ നിന്ന് ഒളിച്ചോടിയിരിക്കാൻ പറ്റിയ ഇടങ്ങൾ ആരാധനാലയങ്ങളാണ്. അവിടെ ചോദ്യങ്ങളേ ഇല്ലല്ലോ. ക്രിയാത്മക രാഷ്ട്രീയത്തിന് ആശയം വേണം. ആശയങ്ങൾ പൊതുയിടങ്ങളിലെ സംവാദങ്ങളിലും സമരങ്ങളിലും അണി ചേർന്ന് പുതുക്കി കൊണ്ടേയിരിക്കണം. കണ്ണുനീർ പെയ്ത്തിലും സമരകൊടുങ്കാറ്റിലും ഉലയാതെ തോൾ ചേരണം. പുതു മനുഷ്യർക്ക് ചേരുന്ന സ്വപ്നങ്ങൾ നെയ്യണം. തുരുമ്പ് പിടിച്ചവ ചവറ്റുകൊട്ടയിലിടണം. അണികളോട് ചേർന്ന് നെഞ്ചിടിപ്പറിയണം. ചുരുക്കി പറഞ്ഞാൽ പണിയെടുക്കണം. അതിനു വയ്യാതെ വന്നാൽ പിന്നെ മതം പുരട്ടിയ മയക്കുവെടിയേ ഉള്ളു രക്ഷ . അതാണ് പള്ളിയിലെ രാഷ്ട്രീയ പടയൊരുക്കം. ആശയം വറ്റുമ്പോൾ അമ്പലവും പള്ളിയും അല്ലാതെ മറ്റ് എന്ത് വഴികൾ?

shortlink

Related Articles

Post Your Comments

Related Articles


Back to top button