Latest NewsIndiaNews

കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം ഇടങ്കോലിടുന്നു: കെ റെയില്‍ ലോക്‌സഭയില്‍ ഉന്നയിച്ച് സിപിഎം എം.പി

ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയില്‍ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് സിപിഎം എം.പി എ.എം ആരിഫ്. കെ റെയില്‍ പദ്ധതിക്ക് ഫണ്ട് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചുവെന്നും സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം ഇടങ്കോലിടുകയാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍പാതയ്ക്ക് കേന്ദ്രം അംഗീകാരം നല്‍കിയതാണെന്നും പിന്നീട് ഫണ്ട് അനുവദിക്കില്ലെന്ന നിലപാട് ചില അവിശുദ്ധ സഖ്യങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം സഭയില്‍ പ്രതികരിച്ചു.

Read Also  :  റോഡുകളിലെ നിയമലംഘനത്തിന് പിഴയിടാന്‍ ഇനി കേന്ദ്രവും : പിഴയടക്കാത്തവര്‍ക്ക് വരുന്നത് കനത്ത പണി

കാസര്‍കോട്- തിരുവനന്തപുരം യാത്ര നാല് മണിക്കൂറായി ചുരുങ്ങുന്ന പദ്ധതി ജനങ്ങള്‍ക്ക് ഗുണകരമായുള്ളതാണെന്നും ആരിഫ് പറഞ്ഞു.കെ റെയിലിന് ഒപ്പം ശബരിമല വിമാനത്താവള പദ്ധതി, തിരുവനന്തപുരം -ചെങ്ങന്നൂര്‍ സബ് അര്‍ബന്‍ റെയില്‍ പദ്ധതി തുടങ്ങിയ കേരളത്തിന്റെ മറ്റ് വികസന പ്രവര്‍ത്തനങ്ങളോടും തെറ്റായ മനോഭാവമാണ് കേന്ദ്രം വെച്ച്പുലര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button